കുമാരനല്ലൂരിലും അക്രമം; കോൺഗ്രസിന്റെ സ്മൃതിമണ്ഡപം തകർത്തു

കോട്ടയം ∙ കുമാരനല്ലൂർ ജംക്‌ഷനിൽ ഇന്ദിരാഗാന്ധിയുടെ സ്മരണയ്ക്കായി കോൺഗ്രസ് സ്ഥാപിച്ച സ്മൃതി മണ്ഡപം തകർത്തു. ഇന്നലെ വൈകിട്ട് 7.45ന് പ്രകടനമായി എത്തിയ സിപിഎം പ്രവർത്തകർ മണ്ഡപം തകർക്കുകയായിരുന്നുവെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു മാത്യു പറഞ്ഞു. മരുന്നു വാങ്ങാൻ ഈ വഴി പോയ കോൺഗ്രസ് മണ്ഡലം സെക്രട്ടറി കെ.ബി.രാജിനെ മർദിച്ചതായും ആരോപണമുണ്ട്. മണ്ഡലം പ്രസിഡന്റിന്റെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. പ്രതിഷേധ യോഗം കെപിസിസി ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.  സാബു മാത്യു അധ്യക്ഷത വഹിച്ചു. ടി.സി.റോയി, എം.എ.ഷാജി, കെ.ബി.രാജൻ, മാത്യു പി.ജോൺ, അജീഷ് ഐസക്ക്, അനൂപ് ചെട്ടിയാത്ത്, വർഗീസ് കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*