കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു

തൃശൂർ : കുന്നംകുളത്ത് അസുഖബാധിതയായ വയോധികയുടെ ലോട്ടറികൾ കവർന്നു. നഗരസഭയ്ക്ക് സമീപം ലോട്ടറി വില്പന നടത്തുന്ന വയോധികയുടെ ലോട്ടറി ടിക്കറ്റുകളാണ് സാമൂഹ്യ വിരുദ്ധൻ കവർന്നത്. കാണിപ്പയ്യൂർ സ്വദേശിനി 60 വയസ്സുള്ള ശാന്തകുമാരിയുടെ ലോട്ടറി ടിക്കറ്റുകളാണ് മോഷണം പോയത്. ഇന്ന് രാവിലെ 9:30 യോടെയായിരുന്നു സംഭവം.

സമീപത്തെ സുഭിക്ഷ കാന്റീനിൽ നിന്ന് ചായ കുടിച്ചതിനുശേഷം ലോട്ടറി വിൽപ്പനയ്ക്കായി സ്ഥിരമായി ഇരിക്കുന്ന നഗരസഭയ്ക്ക് സമീപത്തെ വൺവേയിൽ ഇരിക്കുന്ന സമയത്താണ് അജ്ഞാതൻ ബൈക്കിൽ എത്തിയത്. കയ്യിലുണ്ടായിരുന്ന 51 ലോട്ടറി ടിക്കറ്റുകൾ ആണ് ഇവർ നൽകിയത്.

ശാന്തകുമാരി നൽകിയ ലോട്ടറി ടിക്കറ്റുകൾ എടുത്ത അജ്ഞാതൻ പഴയ ടിക്കറ്റുകൾ പകരം വയ്ക്കുകയുമായിരുന്നു. ശാന്തകുമാരിയുടെ പരാതിയിൽ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*