കോട്ടയം: കുറവിലങ്ങാട് പൂർത്തിയാകുന്ന സയൻസ് സിറ്റിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതി യിൽ ഉൾപ്പെടുത്തി നടപ്പിലാക്കണമെന്ന് ജോസ് കെ. മാണി എംപി. ഇതിനായി മുഖ്യ മന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയതായും എം പി പറഞ്ഞു. രാജ്യത്തെ നാലാമത്തേതും ദക്ഷിണേന്ത്യയിലെ ആദ്യത്തതുമായ സയൻസ് സിറ്റിയാണ് കുറവിലങ്ങാട്ട് സ്ഥാപിതമാകുന്നത്.
ആദ്യഘട്ടത്തിൽ കേന്ദ്രപദ്ധതിയിൽ ഉൾപ്പെടുത്തി സയൻസ് സെന്റർ ആരംഭിക്കും. ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയും വികാസവും വിശദമാക്കു ന്ന ബയോടെക്നോളജി ഗാലറി, നാനോ ടെക്നോളജി ഗാലറി, പോപുലർ സയൻസ് ഗാലറി എന്നിവ സെന്ററിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളിലുൾപ്പെടുത്തി നിർമിക്കുമെന്നും എംപി വ്യക്തമാക്കി.
Be the first to comment