കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധി: സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് മാർ തോമസ് തറയിൽ

ചങ്ങനാശ്ശേരി; കുട്ടനാട്ടിലെ നെല്ലെടുപ്പ് പ്രതിസന്ധിയിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് ആർച്ചു ബിഷപ്പ് മാർ തോമസ് തറയിൽ.

കൊയ്ത്തു കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തത് കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ഇത് അപ്പർ കുട്ടനാട്ടിലെയും ലോവർ‌ കുട്ടനാട്ടിലെയും കർഷകർക്ക് ഭീമമായ നഷ്ടത്തിന് കാരണമാകുമെന്നും മാർ തോമസ് തറയിൽ വ്യക്തമാക്കി.

നെല്ലു സംഭരണത്തിൽ കൂടുതൽ കിഴിവ് ലഭിക്കാൻ മില്ലുടമകൾ വിലപേശൽ നടത്തുന്നതും നെല്ലെടുപ്പ് മനപ്പൂർവ്വം മാറ്റിവെയ്ക്കുന്നതും കാലാവസ്ഥ പ്രതികൂലമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കർഷകരുടെ അവസ്ഥ ​ദുരിത പൂർണ്ണമാകുന്നുവെന്നും ആർച്ചു ബിഷപ്പ് മാർ തോമസ് തറയിൽ പറഞ്ഞു.

കൊയ്ത്ത് യന്ത്രയുടമകളുടെയം മില്ലുടമകളുടെയും താത്പര്യങ്ങൾക്കനുസരിച്ച് കുട്ടനാടൻ കാർഷിക മേഖല നിയന്ത്രിക്കപ്പെടുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*