കുവൈറ്റ് തീപിടിത്തം; കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ജോസ് കെ മാണി

കോട്ടയം: കുവൈത്തിലെ സ്വകാര്യ കമ്പനിയിലെ തൊഴിലാളികളും ഉദ്യോഗസ്ഥരും താമസിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യാക്കാർ മരിച്ച അത്യന്തം വേദനാജനകമായ സംഭവത്തിൽ കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ആവശ്യപ്പെട്ട്  ജോസ്. കെ. മാണി പ്രധാനമന്ത്രിക്ക് കത്തയച്ചു.

ദുരന്തത്തിന് ഇരയായവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാനും ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുമുള്ള നടപടികൾ ഏകോപിപ്പിക്കണമെന്ന് കത്തിൽ പറയുന്നു. നിർഭാഗ്യകരമായ സംഭവത്തിന്റെ യഥാർത്ഥ കാരണം പുറത്തു വരേണ്ടതുണ്ട്. അതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ കമ്പനി ജീവനക്കാർ താമസിക്കുന്ന അപ്പാർട്ട്മെന്റുകളിലും മറ്റ് സ്ഥലങ്ങളിലും ഏർപ്പെടുത്തണമെന്ന ആവശ്യം ബന്ധപ്പെട്ട അധികൃതർക്ക് മുന്നിൽ സമർപ്പിക്കണമെന്നും ജോസ്. കെ. മാണി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപെടുന്നു

Be the first to comment

Leave a Reply

Your email address will not be published.


*