ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകുന്നത് കുവൈറ്റ് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: ഈജിപ്ഷ്യൻ തൊഴിലാളികൾക്ക് തൊഴില്‍ പെർമിറ്റ് നൽകുന്നത് കുവൈത്ത് നിർത്തിവെച്ചതായി റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിലെയും പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെയും ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തൊഴിലുടമകൾ നൽകിയ നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് ഈജിപ്ഷ്യൻ തൊഴിലാളികള്‍ക്ക് വർക്ക് പെർമിറ്റ് നല്‍കുന്നത് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിവരം. കുവൈത്ത് ഇതര ഇൻഷുറൻസ് കമ്പനിയിൽ നിന്ന് ഓരോ തൊഴിലാളിക്കും ഇൻഷുറൻസ് എടുപ്പിക്കാൻ ചില ഈജിപ്ഷ്യൻ അധികൃതർ സമ്മർദ്ദം ചെലുത്തുന്നതായും ഈ പരാതികളിൽ പറയുന്നു.

ഈ പ്രവണതകള്‍ മൂലം റിക്രൂട്ട്‌മെന്‍റ് പ്രക്രിയയുടെ സുതാര്യതയെ കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ഇതോടെയാണ് ഈജിപ്ഷ്യൻ തൊഴിലാളികളുടെ റിക്രൂട്ട്‌മെൻറിന് മേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറും ആഭ്യന്തര മന്ത്രാലയവും തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*