മുണ്ടക്കൈ – ചൂരൽമല ദുരന്തം; സാമ്പത്തിക സഹായം കേന്ദ്രം ഉറപ്പ് നൽകിയെന്ന് കെ.വി തോമസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉടൻ സഹായം നൽകുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്. ഡൽഹിയിലെ കേരളത്തിന്റെ പ്രതിനിധി പ്രൊഫസർ കെ വി തോമസിനാണ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ഉറപ്പ് നൽകിയത്. ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷയുണ്ടെന്ന് കെ വി തോമസ്  പറഞ്ഞു.

സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞതായി കെ വി തോമസ് വ്യക്തമാക്കി.ദുരിതം അനുഭവിക്കുന്ന വിദ്യാർത്ഥികളുടെയും കർഷകരുടെയും വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് നിർമല സീതാരാമൻ അറിയിച്ചതായി കെ.വി തോമസ് അറിയിച്ചു.

കേരളം ഔദാര്യം അല്ല ചോദിക്കുന്നതെന്ന് നേരത്തെ കെവി തോമസ് പറഞ്ഞിരുന്നു. 2000 കോടി വേണം എന്നതാണ് കേരളത്തിന്റെ ആവിശ്യം. വയനാട് മാത്രം അല്ല മറ്റ് വിഷയങ്ങളിൽ തീരുമാനം വേണം. മഹാദുരന്തത്തിൽ സാമ്പത്തികസഹായം തരേണ്ട ബാധ്യത കേന്ദ്രം സർക്കാരിനുണ്ട്. മറ്റ് സംസ്ഥാനങ്ങൾക്ക് കൊടുത്തു കഴിഞ്ഞു. നമ്മുക്ക് ന്യായിമായി ലഭിക്കേണ്ട സഹായമാണ് ചോദിക്കുന്നതെന്ന് കെവി തോമസ് പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*