ലാ നിന വരുന്നു! ശക്തമായ മഴയ്ക്ക് സാദ്ധ്യത; പ്രവചിച്ച് രാജ്യാന്തര കാലാവസ്ഥാ ഏജൻസികൾ

ഈ വർഷം ജൂണോടെ എൽ നിനോ സാഹചര്യം അവസാനിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. ആ​ഗോള കാലാവസ്ഥയെ ബാധിക്കുന്ന എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്നും ഓഗസ്റ്റിൽ ലാ നിന പ്രതിഭാസത്തിന് സാധ്യതയുണ്ടെന്നും ആഗോള കാലാവസ്ഥാ ഏജൻസികൾ പ്രവചിച്ചു. ജൂൺ-ഓഗസ്റ്റ് മാസത്തോടെ ലാ നിന പ്രതിഭാസമുണ്ടാകുകയാണെങ്കിൽ ഈ വർഷം രാജ്യത്ത് മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ലഭിക്കുമെന്നും കാലാവസ്ഥാ വിദ​ഗ്ധർ പ്രവചിച്ചു. 

നിലവിലെ നി​ഗമനങ്ങൾ ഇങ്ങനെയാണെങ്കിലും എൽ നിനോ, ലാ നിനാ പ്രതിഭാസങ്ങൾ കൃത്യമായ പ്രവചനങ്ങൾ നടത്താൻ ബുദ്ധിമുട്ടുള്ളതിനാൽ ഇനിയും മാറ്റങ്ങളുണ്ടേയാക്കാമെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രവചനങ്ങൾ അനുസരിച്ച്, ജൂലൈ മുതൽ സെപ്തംബർ വരെയുള്ള ഏറ്റവും ഉയർന്ന മൺസൂൺ സീസണിൽ ഇന്ത്യയിൽ സാധാരണയിലും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എൽ നിനോയിൽ നിന്ന് ലാ നിന അവസ്ഥയിലേക്കുള്ള സുഗമമായ മാറ്റമാണ് ഇതിന് കാരണം.

എൽ നിനോ സൗതേൺ ഓസിലേഷൻ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വർഷം മൺസൂൺ കഴിഞ്ഞ വർഷത്തേക്കാൾ മികച്ചതായിരിക്കും. എൽ നിനോ ദുർബലമാകാൻ തുടങ്ങിയെന്ന് യൂറോപ്യൻ യൂണിയൻ്റെ കോപ്പർനിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു. 

Be the first to comment

Leave a Reply

Your email address will not be published.


*