ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറവാണോ? കാത്തിരിക്കുന്നത് ഹൃദ്രോഗവും പ്രമേഹവുമെന്ന് ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായ ജനവിഭാഗങ്ങളില്‍ പകുതിയും ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന അടിസ്ഥാന വ്യായാമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ വിമുഖതയുള്ളവരെന്ന ലാൻസെറ്റ് പഠനംവന്നത് അടുത്തിടെയാണ്. ശാരീരിക പ്രവര്‍ത്തനങ്ങളിലെ ഈ കുറവ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും വഴിതെളിക്കുമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.

2022-ല്‍ 180 കോടി ജനങ്ങളില്‍ 31 ശതമാനം മുതിര്‍ന്നവര്‍ മതിയായ ശാരീരിക വ്യായാമം പാലിക്കുന്നതില്‍ പരാജയപ്പെട്ടവരാണെന്ന് ലോകാരോഗ്യസംഘടനയും മറ്റ് വിദഗ്ധരും പറയുന്നു. 2010-ല്‍ കണക്ക് വെറും അഞ്ച് ശതമാനം മാത്രമായിരുന്നു. ശാരീരിക പ്രവര്‍ത്തനം ഇല്ലായ്മ ആഗോള ആരോഗ്യരംഗത്ത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഇതിന്‌റെ പാര്‍ശ്വഫലമായി ഗുരുതര രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഇതൊഴിവാക്കാനും നല്ല ആരോഗ്യം നിലനിര്‍ത്താനും ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടണമെന്ന് ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നു. നടത്തം, സൈക്ലിങ്, ശാരീരികാധ്വാനം നല്‍കുന്ന വീട്ടുജോലികള്‍ അല്ലെങ്കില്‍ 75 മിനിറ്റെങ്കിലുമുള്ള കഠിന വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.

ഇതുവഴി ഹൃദ്രോഗത്തിനും പ്രമേഹത്തിനുമുള്ള സാധ്യത കുറ്ക്കുന്നതിനൊപ്പം മാനസികരോഗ്യം നിലനിര്‍ത്താനും ചിലതരം അര്‍ബുദങ്ങളെ പ്രതിരോധിക്കാനും സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന ഓര്‍മിപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*