
ഐശ്വര്യ രജനികാന്തിൻ്റെ സംവിധാനത്തിലെത്തിയ ചിത്രമായിരുന്നു ലാൽ സലാം. തിയേറ്ററുകളിൽ വലിയ പരാജയം നേരിട്ട ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്‌സായിരുന്നു. എന്നാൽ മാർച്ച് മാസം സ്ട്രീമിംഗ് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന സിനിമ ഇതുവരെ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തിട്ടില്ല. അതിന് പിന്നാലെ സിനിമയുമായുള്ള ഡീലിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറിയേക്കുമെന്ന വാർത്തകളും വന്നിരുന്നു.
ഈ അടുത്ത് ഒരു അഭിമുഖത്തിൽ സിനിമയുടെ 21 ദിവസത്തെ ഫൂട്ടേജുകൾ നഷ്ടമായതായും അത് സിനിമയെ ബാധിച്ചുവെന്നും ഐശ്വര്യ പറഞ്ഞിരുന്നു. പിന്നാലെ നെറ്റ്ഫ്ലിക്സ് ആ 21 ദിവസത്തെ ഫൂട്ടേജ് നൽകണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നെറ്റ്ഫ്ലിക്സിൻ്റെ ആ ആവശ്യം വെറും ഏപ്രിൽ ഫൂൾ പ്രാങ്കായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമ ഉടൻ സ്ട്രീമിംഗ് ആരംഭിക്കുമെന്നും സൂചനയുണ്ട്.
Be the first to comment