കേരള നെല്ലു സംഭരണ സഹകരണ സംഘത്തിന് റൈസ് മിൽ സ്ഥാപിക്കാൻ അതിരമ്പുഴയിൽ ഭൂമി അനുവദിച്ചു

കേരളത്തിലെ നെൽകർഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന് (കാപ്കോസ് ) നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വർദ്ധിത ഉത്പന്ന നിർമ്മാണത്തിന് ഫാക്ടറിയും സ്ഥാപിക്കുന്നതിന് സ്ഥലം അനുവദിക്കുന്നതിന് തീരുമാനമായി.

അതിരമ്പുഴ ഗ്രാമപഞ്ചായത്തിൽ വേദഗിരിയിൽ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോട്ടയം ടെക്‌സ്റ്റൈൽസിന്റെ കൈവശമുള്ള ഭൂമിയിൽ നിന്ന് 10 ഏക്കർ ഭൂമി അനുവദിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ വാസവനും ചേർന്ന യോഗത്തിൽ  തീരുമാനിച്ചു.

സ്ഥലം പരിശോധിക്കുന്നതിനായി ശനിയാഴ്ച്ച സഹകരണ വകുപ്പിന്റെയും, വ്യവസായ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതിരമ്പുഴയിൽ എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*