കോട്ടയത്ത് ഉരുൾപൊട്ടൽ, ഭരണങ്ങാനം വില്ലേജിൽ ഉരുൾപൊട്ടി വ്യാപക നാശനഷ്ടം; 7 വീടുകൾ തകർന്നു

കോട്ടയം: കോട്ടയത്ത് കനത്തമഴ വലിയ നാശം വിതയ്ക്കുന്നു. രാവിലെ മുതൽ തുടങ്ങിയ കനത്തമഴ സംബന്ധിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം കോട്ടയത്ത് ഉരുൾപ്പൊട്ടലുണ്ടായി എന്നതാണ്. ഭരണങ്ങാനം വില്ലേജിൽ ഇടമറുക് ചൊക്കല്ല് ഭാഗത്താണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് വ്യാപക നാശനഷ്ടം സംഭവിച്ചു. ഇവിടുത്തെ 7 വീടുകൾ ഉരുൾപ്പൊട്ടലിൽ തകർന്നു. ആളപായമില്ല. 

പാലാ നഗരത്തിലടക്കം വെള്ളംകയറിയിട്ടുണ്ട്. അതേസമയം കോട്ടയത്തിനൊപ്പം എറണാകുളത്തും റെഡ് അലർട്ട് തുടരുകയാണ്.

മഴ രാവിലെ 8.30 മുതൽ ഇതുവരെ കോട്ടയത്ത് പെയ്തത് (മില്ലി മീറ്റർ അടിസ്ഥാനത്തിൽ)

പൂഞ്ഞാർ – 176
വൈക്കം – 95
കോട്ടയം – 75
വടവാതൂർ – 73
കുമരകം – 52

Be the first to comment

Leave a Reply

Your email address will not be published.


*