യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയിലെ വലിയ മുഴ നീക്കം ചെയ്തു

പാലാ : യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്ന നാഡിയെ ബാധിച്ച വലിയ മുഴ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ നീക്കം ചെയ്തു. അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂർവ്വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും കൈയ്യിൽ ബലക്കുറവും അനുഭവപ്പെട്ടതിനെ തുടർന്നാണ് യുവതി ചികിത്സ തേടിയത്.

തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് സ്പൈനൽ കോഡിനെ ഞെരുക്കുന്ന വിധത്തിൽ മുഴ വളരുന്നത് കണ്ടത്. 8 സെന്റിമീറ്ററിധികം വലുപ്പമുള്ള മുഴയാണ് വളർന്നു വന്നിരുന്നത്. സുഷുമ്ന നാഡിയിൽ ഇത്തരത്തിൽ ഉണ്ടാകുന്ന അപൂർവ്വ മുഴകൾ കൈകാലുകൾക്ക് തളർച്ചയും വേദനയും ഉണ്ടാക്കുന്നതാണ്. ന്യൂറോസർജറി ആൻഡ് സ്പൈൻ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.സരീഷ് കുമാർ എം.കെയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുഴ പൂർണമായും നീക്കം ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*