അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ സംസ്‍കാരം ഞായറാഴ്ച

കോട്ടയം: അന്തരിച്ച കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജിന്റെ സംസ്‍കാരം ഞായറാഴ്ച കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ചർച്ച്  സെമിത്തേരിയിൽ നടക്കും.

ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് കാരിത്താസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഡിസിസി ഓഫീസിൽ എത്തിക്കും. 2.30 മുതൽ 4 മണി വരെ പൊതുദർശനം. തുടർന്ന് 5 മണിക്ക് കുറവിലങ്ങാട് തോട്ടുവാ ജംഗ്ഷനിലെ കുടുംബവീട്ടിൽ കൊണ്ടുവരും.

കുറുവിലങ്ങാട് പാലയ്ക്കലോടി വീട്ടിൽ പി വി ജോർജിന്റെയും, കുട്ടിയമ്മയുടെയും മകനാണ് ജോബോയ്. പരിപ്പ് കണ്ടമുണ്ടാരി പുത്തൻപുരയിൽ കവിത എലിസബത്ത് കുര്യനാണ് ഭാര്യ, മക്കൾ: ലെന, ഇവാന, ജുവാൻ ( ലൂർദ് പബ്ലിക് സ്കൂൾ കോട്ടയം ) സഹോദരി : ജോയിസ് വിൻസെന്റ്, ഒറ്റകണ്ടതിൽ, കുറവിലങ്ങാട്.

വ്യാഴാഴ്ച്ച വൈകിട്ട് കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. കെ എസ് യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോട്ടയം ബസേലിസ് കോളേജിലെ കോളേജ് യൂണിയൻ മുൻ ചെയർമാനായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*