ലാവലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചിൽ; ഈ മാസം 18 ന് പരിഗണിക്കും

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിന് കൈമാറി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. മുപ്പതിലേറെ തവണ മാറ്റി വച്ച കേസ് ഈ മാസം 18ന് പരിഗണിക്കാനാണ് കോടതി തീരുമാനം.

മലയാളി ജസ്റ്റിസ് സി.ടി. രവികുമാർ പിൻമാറിയതോടെയാണ് കേസ് പുതിയ ബെഞ്ചിന് കൈമാറിയത്. ഹൈക്കോടതിയിൽ താൻ ഈ കേസിൽ വാദം കേട്ടിരുന്നുവെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് സി.ടി. രവി കുമാറിന്‍റെ പിൻമാറ്റം. കേസിൽ നിന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐ ഹർജിക്കും, വിചാരണ നേരിടണമെന്ന ഹൈക്കോടതിയുടെ വിധിക്കെതിരെ ഹർജിയുമാണ് കോടതി പരിഗണിക്കാൻ സ്വീകരിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*