ഇടുക്കി: ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടാത്ത ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഇടുക്കിയിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്. എൽഡിഎഫ് രാജ്ഭവൻ മാർച്ച് നടത്തുന്ന ദിവസം തന്നെ ഗവർണറെ സമ്മേളനത്തിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ക്ഷണിച്ചത് തെറ്റെന്നും എൽഡിഎഫ് ആരോപിച്ചു.
ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മാർച്ച് നടത്തുന്ന ഒൻപതിന് ഗവർണറെ ഇടുക്കി ജില്ലയിലേക്ക് ക്ഷണിച്ച് വരുത്തി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുന്ന നിലപാടിൽ നിന്ന് വ്യാപാരി നേതൃത്വം പിന്മാറണമെന്ന് എൽഡിഎഫ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.
Be the first to comment