എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കും ഭരണ സ്തംഭനത്തിനുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.അതിരമ്പുഴ ചന്തക്കവലയിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ചിനു ശേഷം ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണ്ണ സമരം സി പി ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡൻ്റ് ജോഷി ഇലഞ്ഞിയിൽ അദ്ധ്യക്ഷനായിരുന്നു.

സി പി ഐ (എം ) അതിരമ്പുഴ ലോക്കൽ സെക്രട്ടറി പി എൻ സാബു, സി പി ഐ (എം ) ഏരിയ സെക്രട്ടറി ബാബു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ എൻ രവി, രതീഷ് രത്നാകരൻ, കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് ഇടവഴിക്കൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയിംസ് കുര്യൻ, സി പി ഐ ലോക്കൽ സെക്രട്ടറി ടി വി തങ്കച്ചൻ, ജനതാദൾ (എസ് ) നേതാവ് രമേശൻ ,സി പി ഐ (എം ) മാന്നാനം ലോക്കൽ സെക്രട്ടറി ടി ടി രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*