യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുത്; കര്‍ശന നിര്‍ദേശവുമായി എല്‍ഡിഎഫ്

തിരുവനന്തപുരം: സര്‍ക്കാരിന്റെ മണ്ഡല സദസ് പരിപാടിയില്‍ യുഡിഎഫ് മണ്ഡലങ്ങളില്‍ ജനപങ്കാളിത്തം കുറയരുതെന്ന് എല്‍ഡിഎഫ്. യുഡിഎഫ് എംഎല്‍എമാരുടെ 41 മണ്ഡലങ്ങളിലും വലിയ ജനപങ്കാളിത്തം ഉറപ്പാക്കണം. എല്‍ഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിനൊപ്പമോ അതിന് മുകളിലോ ജനപങ്കാളിത്തം വേണമെന്നുമാണ് കര്‍ശനം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുഡിഎഫ് എംഎല്‍എമാരുടെ മണ്ഡലത്തിലെ പരിപാടിയുടെ സംഘാടനം അതാത് ജില്ലകളിലെ എല്‍ഡിഎഫ് നേതൃത്വം ഏറ്റെടുക്കും. ജനപങ്കാളിത്തത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പ്രചരണ ജാഥ ഉണ്ടാകില്ല. മണ്ഡല സദസിലൂടെ വികസന നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. യുഡിഎഫ് മണ്ഡലങ്ങളില്‍ പൊതുസമ്മതരെ സംഘാടകസമിതിയുടെ ചെയര്‍മാന്മാരാക്കാനും തീരുമാനമുണ്ട്.

മുഖ്യമന്ത്രിയും മന്ത്രിമാരുമുള്‍പ്പടെ പങ്കെടുക്കുന്ന മണ്ഡലം സദസ് ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. മണ്ഡലം സദസ് രാഷ്ട്രീയ പ്രചാരണ വേദിയാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ നീക്കം. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന കേരളീയം പരിപാടിയുമായി സഹകരിക്കേണ്ടെന്നുമാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*