സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സിഎഎയെ കോൺഗ്രസ് എംപിമാർ ശക്തമായി എതിർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ നിന്നുള്ള എംപിമാരാണ് നേതൃത്വം നൽകിയത്.  ശശി തരൂരിന്റെയും ഇ ടി മുഹമ്മദ്‌ ബഷീറിന്റെയും ലോക്‌സഭയിലെ പ്രസംഗത്തിന്റെ ലിങ്കുകൾ മുഖ്യമന്ത്രിക്ക്‌ അയച്ചു തരാമെന്ന് വി ഡി സതീശൻ പറഞ്ഞു.
രാഹുൽ ഗാന്ധി കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനെ ബിജെപി പരിഹസിച്ചിട്ടുണ്ട്. രാഹുൽ സിഎഎ വിഷയത്തിൽ പറഞ്ഞത് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾക്ക് എതിരെ നിരവധി കേസുകൾ എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കേസുകൾ പിൻവലിച്ചിട്ടില്ല.  573 കേസുകളിലാണ് കുറ്റപത്രം നൽകിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ സി വേണുഗോപാൽ വിജയിക്കും എന്നുറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്നത്. സിദ്ധാർത്ഥൻ്റെ മരണത്തിൽ മുഖ്യമന്ത്രി ഇതുവരെ മിണ്ടിയില്ല. ഏഴ് മാസമായി ക്ഷേമ പെൻഷൻ നൽകിയിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

മരുന്നുകൾ കിട്ടാനില്ല, കേസുകൾ പിൻവലിക്കാതെ ബിജെപിയെ സന്തോഷിപ്പിക്കുകയാണ് മുഖ്യമന്ത്രി. സംഘപരിവാറുമായി സന്ധി ചെയ്തു കേസുകൾ ഒതുക്കുന്ന സിപിഐഎമ്മാണ് രാഹുൽ ഗാന്ധിയെ പഠിപ്പിക്കാൻ വരുന്നത്. സിഎഎ നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ്. വർഗീയ ധ്രുവീകരണം ആണ് ലക്ഷ്യം. ആന്റോ ആന്റണിയോട് ചോദിക്കണ്ട ഉത്തരവാദിത്തത്തോടെ ഞാൻ കണക്കുകൾ പറയാമെന്നും വി ഡി സതീശൻവ്യക്തമാക്കി.

 സിപിഐഎമ്മിന്റെ കൂടെ ഒരു സംയുക്ത പ്രക്ഷോഭത്തിനും ഇല്ല. ഗവർണറെ മടക്കി വിളിക്കാൻ യുഡിഎഫ് പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചപ്പോൾ അനുമതി നൽകിയില്ല.
സിഎഎ നടപ്പാക്കില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കൽ ആണ്. കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പാക്കാതിരിക്കാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും വി ഡി സതീശൻ പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമാണ് കേരളത്തിലെ മുഖ്യമന്ത്രി. ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും തയ്യാറാവുന്നില്ല. മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചപ്പോൾ മാധ്യമ പ്രവർത്തകർക്ക് കിട്ടിയില്ലേയെന്നും വി ഡി സതീശൻ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*