കേരള കോൺ​ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി; തിരുവഞ്ചൂർ

കേരള കോൺ​ഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി നേതൃത്വമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ കേരള കോൺ​ഗ്രസ് പറയുന്ന കാര്യങ്ങൾ തിരസ്കരിക്കപ്പെടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. 

കെ സുധാകരനും രമേശ് ചെന്നിത്തലക്കും പിന്നാലെയാണ് കുടുതൽ യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും കൂട്ടരേയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. എൽഡിഎഫിൽ കേരള കോൺ​ഗ്രസ് എം ഉൾപ്പടെയുള്ള പാ‍ർട്ടികൾക്ക് പരി​ഗണന കിട്ടുന്നില്ലെന്ന് പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവരെ യുഡിഎഫിലെത്തിക്കാൻ നേതൃത്വം മുൻകൈ എടുക്കണമെന്നും അഭിപ്രായപ്പെട്ടു.

എന്നാൽ, തൽക്കാലം യുഡിഎഫിലേക്കില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺ​ഗ്രസ് എം.

Be the first to comment

Leave a Reply

Your email address will not be published.


*