പ്രമുഖ പാൽ ഉത്പാദന ബ്രാൻഡായ അമൂൽ അമേരിക്കയിലേക്ക്

അന്താരാഷ്ട്ര വിപണിയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ പ്രമുഖ പാൽ ഉത്പാദന ബ്രാൻഡ് ആയ അമൂൽ. ഇതിന്റെ ഭാ​ഗമായി അമേരിക്കയിൽ 108 വർഷത്തെ പാരമ്പര്യമുള്ള മിഷി​ഗൺ മിൽക്ക് പ്രൊഡ്യൂസോഴ്സ് അസോസിയേഷനുമായി സഹകരിച്ച് അമൂൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് ധാരണയായി. മാർച്ച് 20 ന് ഡെട്രോയിറ്റിൽ നടന്ന വാർഷിക യോഗത്തിൽ ഇത് സംബന്ധിക്കുന്ന പ്രഖ്യാപനം നടത്തിയതായി അമുൽ കമ്പനി നടത്തുന്ന ഗുജറാത്ത് സഹകരണ മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (ജിസിഎംഎംഎഫ്)മാനേജിംഗ് ഡയറക്‌ടർ ജയൻ മേത്ത പറഞ്ഞു.

ആദ്യമായാണ് അമൂൽ ഉത്പന്നങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള വിപണിയിൽ അവതരിപ്പിക്കുന്നത്. ബ്രാൻഡിനെ വിപുലീകരിച്ച് ഏറ്റവും വലിയ ക്ഷീര കമ്പനിയായി മാറാന്‍ അമുൽ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിൽ ലോകത്തിൽ അമ്പതോളം രാജ്യങ്ങളിലേക്ക് അമൂൽ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. 18,000 ക്ഷീര സംഘങ്ങൾ വഴി 36,000 കർഷകരാണ് അമൂലിന് പിന്നിലുള്ളത്. 

 

Be the first to comment

Leave a Reply

Your email address will not be published.


*