പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ന്യൂഡല്‍ഹി: ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണിയില്‍ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് പ്രഖ്യാപിച്ച നോര്‍ഡ് സിഇ 4 ലൈറ്റ് ഫൈവ് ജി ഇന്ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. Sony LYTIA പ്രൈമറി സെന്‍സര്‍, 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററി, AMOLED ഡിസ്‌പ്ലേ തുടങ്ങി നിരവധി ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.

2,100 nits ബ്രൈറ്റ്‌നെസ് നല്‍കുന്നതാണ് AMOLED ഡിസ്പ്ലേ. അക്വാ ടച്ച് ഫീച്ചറാണ് മറ്റൊരു പ്രത്യേകത. വിരലുകള്‍ നനഞ്ഞിരിക്കുമ്പോള്‍ പോലും യാതൊരുവിധ തകരാറുകളും സംഭവിക്കാതെ ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോക്താക്കള്‍ക്ക് ഇതുവഴി സാധിക്കും. സ്നാപ്ഡ്രാഗണ്‍ 695 5G ചിപ്സെറ്റാണ് സ്മാര്‍ട്ട്ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 8 ജിബി റാം വരെ വാഗ്ദാനം ചെയ്‌തേക്കാം.

50MP Sony LYT-600 പ്രൈമറി കാമറയാണ് മറ്റൊരു സവിശേഷത. സെക്കന്‍ഡറി കാമറയുടെയും സെല്‍ഫി കാമറയുടെയും വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ബാറ്ററിയുടെ കാര്യത്തില്‍ 80W SuperVOOC ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5,500 mAh ബാറ്ററിയാണ് ഇതില്‍ വരിക. 52 മിനിറ്റിനുള്ളില്‍ 100 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിവേഴ്സ് ചാര്‍ജിംഗിനുള്ള പിന്തുണയാണ് മറ്റൊരു ഫീച്ചര്‍. തിളക്കമേറിയ ബ്ലൂ കളര്‍ ഓപ്ഷനില്‍ ഇറങ്ങുന്ന ഫോണിന് 20,000ല്‍ താഴെയായിരിക്കും വില.

Be the first to comment

Leave a Reply

Your email address will not be published.


*