‘ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോർത്തുന്നു’; കിയ മുതല്‍ ബെന്‍സ് വാഹന നിർമാതാക്കള്‍ക്കെതിരെ ആരോപണം

മനുഷ്യജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും ഒഴിവാക്കാനാകാത്ത ഒന്നായി സാങ്കേതികവിദ്യ മാറിയിട്ടുണ്ട്. സാങ്കേതികവിദ്യ വലിയ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് വിവര സ്വകാര്യതയും വളരെ പ്രധാനപ്പെട്ടതാണ്. വാഹനലോകത്തും കാര്യങ്ങള്‍ വ്യത്യസ്തമല്ല, പ്രത്യേകിച്ചും കാർ നിർമാണമേഖലയില്‍. നിരത്തിലെത്തുന്ന പല വാഹനങ്ങളും സ്മാർട്ട്ഫോണ്‍ ഉപയോഗിച്ച് പോലും നിയന്ത്രിക്കാനാകും. ഇവിടെയാണ് പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നത്.

സ്മാർട്ട്ഫോണ്‍ കണക്ട് ചെയ്തുകഴിഞ്ഞാല്‍ കാറിന് മാത്രമല്ല, കാർ നിർമാതാക്കള്‍ക്കും ഉപയോക്താക്കളുടെ വിവരങ്ങള്‍ ലഭ്യമാകും. സുതാര്യതക്കുറവും ഡേറ്റ സംരക്ഷണ സംവിധാനങ്ങളുടെ അപാകതകളും വിവരച്ചോർച്ചയ്ക്ക് കാരണമായേക്കും. ടൊയോട്ട, ഹ്യുണ്ടെയ്, കിയ, മെഴ്‌സിഡിസ് ബെന്‍സ്, മസ്‌ധ, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, സുബാറു, നിസാന്‍ എന്നീ കമ്പിനകള്‍ക്കെതിരെ ഇതിനോടകം തന്നെ വിവരച്ചോർച്ച ആരോപണം ഉയർന്നിട്ടുണ്ട്. അമേരിക്കയില്‍ ഉപയോക്താവിൻ്റെ സമ്മതമില്ലാതെ ലോക്കേഷനും മറ്റ് വിവരങ്ങളും സർക്കാരിന് കമ്പനികള്‍ കൈമാറിയെന്നാണ് ആരോപണം.

ഉപയോക്താക്കളുടെ വിവരങ്ങള്‍ സംരക്ഷിക്കാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ സെനറ്റ് അംഗങ്ങള്‍ ഫെഡറല്‍ ട്രേഡ് കമ്മീഷനോടും (എഫ്‍ടിഎ) ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷനോടും (എഫ്‌സിസി) ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ പ്രധാനപ്പെട്ട 14 കാർ നിർമാതാക്കളില്‍ ഫോഡ്, ജനറല്‍ മോട്ടോഴ്‌സ്, സ്റ്റെല്ലാന്റിസ്, ഹോണ്ട, ടെസ്‌ല എന്നീ കമ്പനികള്‍ക്ക് മാത്രമാണ് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നതിന് വാറന്റ് ആവശ്യമായിട്ടുള്ളത്. ടെസ്‍ല മാത്രമാണ് സർക്കാരിൻ്റെ ഇത്തരം അപേക്ഷകള്‍ ഉപയോക്താക്കളെ അറിയിക്കാറുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*