
ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) പോരാട്ടത്തില്‍ പുതു ചരിത്രമെഴുതി ലെബ്രോണ്‍ ജെയിംസ്. എന്‍ബിഎയുടെ ചരിത്രത്തില്‍ 40,000 പോയിന്റുകള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ലോസ് ആഞ്ജലസ് താരം സ്വന്തമാക്കി.
ലെബ്രോണ്‍, ഡെന്‍വര്‍ നഗറ്റ്‌സിനെതിരായ പോരാട്ടത്തിലാണ് നാഴികക്കല്ല് താണ്ടിയത്. എന്‍ബിഎയിലെ ഇതിഹാസമായ ലെബ്രോണ്‍ തൊട്ടുമുന്‍പ് നടന്ന വാഷിങ്ടന്‍ വിസാര്‍ഡിനെതിരായ പോരില്‍ 39,991 പോയിന്റുകളില്‍ എത്തിയിരുന്നു. ഈ മത്സരത്തില്‍ മാത്രം താരം 31 പോയിന്റുകള്‍ ബാസ്‌ക്കറ്റിലാക്കി. ഐതിഹാസിക നേട്ടത്തിലേക്ക് താരമെത്തിയങ്കിലും ടീം മത്സരം തോറ്റു.
Be the first to comment