ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ അന്തരിച്ചു

തൃശ്ശൂർ: അര നൂറ്റാണ്ടിലേറെ ഗാനമേള രംഗത്തെ നയിച്ച ഗിറ്റാറിസ്റ്റ് ആറ്റ്ലി ഡിക്കൂഞ്ഞ(74) അന്തരിച്ചു. തൃശ്ശൂരിൽ നിന്നാരംഭിച്ച നാലു പ്രധാന ഗാനമേള ട്രൂപ്പുകളുടെ സ്ഥാപകനാണ്. സംഗീതസംവിധായകരായ ജോൺസൺ, ഔസേപ്പച്ചൻ തുടങ്ങിയവരെ സംഗീതവഴിയിലേക്കു തിരിച്ചുവിട്ടതിൽ പ്രധാനിയാണ് ഇദ്ദേഹം. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അമല ആശുപത്രിയിലായിരുന്നു അന്ത്യം. നാലു വർഷമായി അഞ്ചേരി എലിക്സർ ഫ്ളാറ്റിലാണ് താമസം.

വോയ്സ് ഓഫ് ട്രിച്ചൂർ, മ്യൂസിക്കൽ വേവ്സ്, ട്രിച്ചൂർ വേവ്സ്, ആറ്റ്ലി ഓർക്കെസ്ട്ര എന്നീ സംഗീതട്രൂപ്പുകളാണ് ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പിറന്നത്. 1968-ൽ ആണ് ആദ്യ ട്രൂപ്പായ വോയ്സ് ഓഫ് ട്രിച്ചൂർ സ്ഥാപിക്കുന്നത്. 10 വർഷത്തോളം സംഗീതസംവിധായകൻ ദേവരാജൻ്റെകൂടെ പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ നിർബന്ധം മൂലമാണ് ആറ്റ്ലി, മ്യൂസിക് നോട്സ് എഴുതാൻ പഠിച്ചത്. സംഗീതസംവിധായകൻ രവീന്ദ്രനോടൊപ്പവും വർഷങ്ങളോളം പ്രവർത്തിച്ചു. ഗായകരായ കെ.എസ്. ചിത്ര, വേണുഗോപാൽ എന്നിവരോട് അടുത്ത ബന്ധമുണ്ടായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*