കുവൈറ്റ് അപകടത്തിൽ എഴുന്നേറ്റ് നിന്ന് അനുശോചനം രേഖപ്പെടുത്തി നിയമസഭ

തിരുവന്തപുരം : കുവൈറ്റ് അപകടത്തിൽ എഴുന്നേറ്റ് നിന്ന് അനുശോചനം രേഖപ്പെടുത്തി നിയമസഭ. കുവൈറ്റിലെ മംഗെഫിലെ ഫ്ളാറ്റിലുണ്ടായ തീപിടുത്തത്തില്‍ നിരവധിപേര്‍ക്ക് ജീവഹാനി സംഭവിച്ചത് അങ്ങേയറ്റം ദുഃഖകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന പ്രസംഗത്തിൽ പറഞ്ഞു. മരണപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നവെന്നും മുഖ്യമന്ത്രി.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയും കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുവൈറ്റ് അപകടം വല്ലാതെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്ത സംഭവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുശോചിച്ചു.

സംസ്ഥാനത്തെ മന്ത്രിക്ക് വിദേശത്തേക്ക് പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ചത് തെറ്റാണ്, മൃതശരീരം വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴുള്ള കാഴ്ച്ച ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഓരോ കുടുംബത്തിലെയും നിലവിളികള്‍ കേള്‍ക്കാന്‍ കഴിയുന്നതായിരുന്നില്ല. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോഴുള്ള മക്കളുടെ വേര്‍പാട് സഹിക്കാനാകില്ല. ഇവരെ നമ്മളെല്ലാവരും ഒരുമിച്ച് ചേര്‍ത്തുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*