വേനല്‍ക്കാലത്ത് നിര്‍ജ്ജലീകരണം ഉള്‍പ്പെടെ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. ചൂടില്‍ നിന്ന് ആശ്വാസം തേടാനായും ശരീരത്തെ തണുപ്പിക്കാനും ഒപ്പം ആരോഗ്യം സംരക്ഷിക്കാനും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
- തണ്ണിമത്തനാണ് ഈ പട്ടികയില്‍ ആദ്യം ഉള്‍പ്പെടുന്നത്. കടുത്ത വേനലിൽ തണ്ണിമത്തൻ ദാഹം ശമിപ്പിക്കുന്നതിനൊപ്പം ശരീരത്തിന് പോഷണവും മനസ്സിന് ഉന്മേഷവും നൽകുന്നു. 95% വരെയും ജലാംശം അടങ്ങിയ തണ്ണിമത്തൻ വേനല്‍ക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. വെള്ളം ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇവ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനൊപ്പം ചര്‍മ്മത്തിനും ഏറെ നല്ലതാണ്.
- ഇളനീരാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇളനീര്‍ ദാഹം ശമിപ്പിക്കാനും നിര്‍ജ്ജലീകരണം ഒഴിവാക്കാനും സഹായിക്കും.
- ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ശരീരം തണുപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.
- മോരിന്‍ വെള്ളം , തൈര് സാദം തുടങ്ങിയവയൊക്കെ ദാഹം മാറ്റാനും നിര്‍ജ്ജലീകരണത്തെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
- വെള്ളരിക്കയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വെള്ളരിക്കയിൽ 95 ശതമാനവും വെള്ളമാണ്. ശരീരത്തിലും ചര്‍മ്മത്തിലും ജലാംശം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു മാറാനും വെള്ളരിക്ക ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
- വാഴപ്പഴം ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ശരീരത്തിലെ ചൂടിനെ കുറയ്ക്കാനും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.
Be the first to comment