ഐസ് വാട്ടർ ഫേഷ്യൽ ചെയ്യുന്നതിൻ്റെ ഗുണങ്ങൾ

ചില നടിമാർ മേക്കപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് മുഖം ഐസ് വെള്ളത്തിൽ മുക്കുന്നത് വീഡിയോകളിലൂടെ പലപ്പോഴും നാം കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ ഐസ് വെള്ളത്തിൽ മുഖം മുക്കിയാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

  • ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും സഹായിക്കും. സുഷിരങ്ങളിലെ അഴുക്ക്, എണ്ണ എന്നിവയെ അകറ്റാനും സുഷിരങ്ങൾ വൃത്തിയുള്ളതും ഇറുകിയതുമായി സൂക്ഷിക്കുന്നതിനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. ബ്ലാക്ക്ഹെഡ്സ്, മുഖക്കുരു എന്നിവ ഉണ്ടാകാനുള്ള സാധ്യതയെ കുറയ്ക്കാനും ഇത് സഹായിക്കും. 
  •  അമിതമായ സൂര്യപ്രകാശം മുഖത്ത് ഏല്‍ക്കുന്നത് മൂലമുള്ള കരുവാളിപ്പ്, ചർമ്മത്തിലെ ചുവപ്പ്, ചൊറിച്ചിൽ എന്നിവയെ അകറ്റാന്‍ ഐസ് വെള്ളത്തിൽ മുഖം  മുക്കുന്നത് നല്ലതാണ്. ഇത് മുഖത്തെ രക്തയോട്ടം കൂടാനും മുഖത്തെ വീക്കവും ചുവപ്പും കുറയ്ക്കാനും സഹായിക്കും. 
  • രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള മുഖത്തെ വീക്കവും ചുവപ്പും മാറ്റാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് നല്ലതാണ്. ചർമ്മത്തിന് ഉന്മേഷവും പുനരുജ്ജീവനവും നൽകാൻ ഇത് സഹായിക്കും. 
  • മേക്കപ്പ് കൂടുതൽ നേരം നീണ്ടുനിൽക്കാനും മുഖം ഐസ് വെള്ളത്തിൽ  മുക്കുന്നത് ഗുണം ചെയ്യും.  കൊറിയൻ സൗന്ദര്യ നുറുങ്ങുകളിൽ പലപ്പോഴും ഐസ് വാട്ടർ ഫേഷ്യൽ ഉൾപ്പെടുന്നു. ഇതിനായി നിങ്ങളുടെ മുഖം ഐസിൽ 3-4 മിനിറ്റ് മുക്കി വയ്ക്കുക. ഉണങ്ങിയതിന് ശേഷം മേക്കപ്പ് ചെയ്യാം. 
  • ഉൽപ്പന്നങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കാനും ഇത് സഹായിക്കും. ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളായ സെറം, മോയ്‌സ്ചുറൈസറുകൾ, മാസ്‌ക്കുകൾ എന്നിവ നന്നായി ആഗിരണം ചെയ്യാനും ഐസ് വെള്ളത്തിൽ മുഖം മുക്കുന്നത് ഗുണം ചെയ്തേക്കും. 

Be the first to comment

Leave a Reply

Your email address will not be published.


*