തിരുവനന്തപുരം കോർപ്പറേഷനിലെ വിവാദ കത്തിൽ മേയർ ആര്യാ രാജേന്ദ്രൻറെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. മേയറുടെ വീട്ടിൽ വച്ച് ഡി വൈ എസ്പി ജലീൽ തോട്ടങ്കലാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തിൽ മേയർ മൊഴി നൽകാൻ വൈകുന്നത് വിവാദമായിരുന്നു. രാവിലെ മൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് സമയം ചോദിച്ചുവെങ്കിലും അനുവദിച്ചിരുന്നില്ല.
അതേസമയം, മേയറുടെ രാജിയാവശ്യപ്പെട്ടുള്ള സമരങ്ങളിൽ തലസ്ഥാനം ഇന്നും പ്രക്ഷുബ്ധമായി. മേയറെ വീട്ടിൽ കരിങ്കോടി കാണിച്ച കെഎസ്‍യു പ്രവർത്തകരെ സിപിഎമ്മുകാർ മർദ്ദിച്ചു. കോർപ്പറേഷനിൽ കോൺഗ്രസും ബിജെപിയും ഇന്നും ശക്തമായി പ്രതിഷേധിച്ചു. മേയർക്ക് സംരക്ഷണം തീർക്കാനാണ് സിപിഎം തീരുമാനം.
അതേസമയം കത്തിന്റെ ഒറിജിനൽ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കത്തിന്റെ ഉറവിടം കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാർശ ക്രൈംബ്രാഞ്ച് സമർപ്പിക്കാനാണ് സാധ്യത. അതേസമയം വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടായേക്കുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട് ബിജെപി കൗൺസിലർമാർ ഗവർണറെ കഴിഞ്ഞദിവസം കണ്ടിരുന്നു.
Be the first to comment