സെബാസ്റ്റ്യൻ വലിയകാലയുടെ “ഓർമ്മയുടെ പുസ്തകം” പ്രകാശനം 20ന്

ഏറ്റുമാനൂർ: സെബാസ്റ്റ്യൻ വലിയകാലയുടെ “ഓർമ്മയുടെ പുസ്തകം” പ്രകാശനം 20ന് പ്രശസ്ത കവിയും പ്രഭാക്ഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ നിർവ്വഹിക്കും.വൈകിട്ട് 4.30-ന് എസ് എം എസ് എം പബ്ലിക് ലൈബ്രറി ശതാബ്ദി സ്മാരക ഹാളിൽ നടക്കുന്ന ചടങ്ങിൽ ലൈബ്രറി പ്രസിഡണ്ട് ജി പ്രകാശ് അദ്ധ്യക്ഷത വഹിക്കും.കവിയും ഗാനരചയിതാവുമായ ഹരിയേറ്റുമാനൂര് മുഖമൊഴി നടത്തും.

നോവലിസ്റ്റും തിരക്കഥാകൃത്തുമായ വിനു എബ്രാഹം പുസ്തകം ഏറ്റുവാങ്ങും.എഴുത്തുകാരൻ പി പി സുരേഷ്‌കുമാർ പുസ്‌തകം പരിചയപ്പെടുത്തും. വോയ്‌സ് ബുക്‌സ് എഡിറ്റർ ജാൻസി സെബാസ്റ്റ്യൻ വിശിഷ്ട‌ാതിഥികൾക്ക് ഉപഹാരസമർപ്പണം നടത്തും.ലൈബ്രറി സെക്രട്ടറി അഡ്വ. പി രാജീവ് ചിറയിൽ, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് മുൻ അസോസിയേറ്റ് എഡിറ്റർ എൻ മാധവൻകുട്ടി,ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, ഏറ്റുമാനൂർ കാവ്യവേദി ചെയർമാൻ പി പി നാരായണൻ,എഴുത്തുകാരൻ ഡോ. ഫാ. രാജു ജോർജ് തോട്ടത്തിൽ,എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം,ചലച്ചിത്ര സംവിധായകൻ അജി കെ ജോസ് എഴുത്തുകാരൻ രാമചന്ദ്രൻ പാണ്ടിക്കാട്,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി എസ് കുര്യച്ചൻ,ടി ടി ജോസഫ്,രാജീവ് ജി ഇടവ,ഗ്രന്ഥകാരൻ സെബാസ്റ്റ്യൻ വലിയകാല തുടങ്ങിയവർ പ്രസംഗിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*