കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന് കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.
Related Articles
ലൈഫ് മിഷന് കോഴ ഇടപാട്; ശിവശങ്കറിനെ നാല് ദീവസം കൂടി ഇ ഡി കസ്റ്റഡിയില് വിട്ടു
എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. കേസില് ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും 4 ദിവസംകൂടി കസ്റ്റഡിയില് വേണമെന്നും കൂടുതല് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. മുഴുവന് ചോദ്യം ചെയ്യലും ഇതിനുളളില് പൂര്ത്തിയാക്കാമെന്നും ഇഡി കോടതിയില് അറിയിച്ചു. തുടര്ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി […]
പീഡനക്കേസിൽ മുൻ സർക്കാർ അഭിഭാഷകൻ പി ജി മനുവിന് ജാമ്യം
കൊച്ചി: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മുൻ ഗവണ്മെൻ്റ് പ്ലീഡർ പി ജി മനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് ജാമ്യം. എല്ലാ മാസവും ആദ്യ ശനിയാഴ്ച മൂന്നുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ […]
ലൈഫ് മിഷൻ അഴിമതിക്കേസ്; യു വി ജോസിനും കോഴയുടെ പങ്ക്, കുരുക്കായി സന്തോഷ് ഈപ്പന്റെ മൊഴി
ലൈഫ് മിഷന് കോഴക്കേസില് മുന് സിഇഒ യു.വി.ജോസിനെതിരെ കുരുക്ക് മുറുകുന്നു. അറസ്റ്റിലായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയുടെ അടിസ്ഥാനത്തില് ജോസിനെ ഇന്ന് വീണ്ടും ചോദ്യംചെയ്യും. ലൈഫ് മിഷൻ സി ഇ യുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്നാണ് സന്തോഷ് ഈപ്പൻ പറയുന്നത്. കരാർ നടപടികൾക്കുമുമ്പ് ചില […]
Be the first to comment