എറണാകുളം: ലൈഫ് മിഷൻ അഴിമതിക്കേസിൽ നാലുദിവസത്തേക്കുകൂടി എം ശിവശങ്കറെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ വിട്ടു. കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്നും 4 ദിവസംകൂടി കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. മുഴുവന്‍ ചോദ്യം ചെയ്യലും ഇതിനുളളില്‍ പൂര്‍ത്തിയാക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു. തുടര്‍ന്നാണ് ശിവശങ്കറെ 4 ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടു കോടതി ഉത്തരവായത്.
Related Articles

ലൈഫ് മിഷൻ കേസ്; എം ശിവശങ്കർ ഒന്നാം പ്രതി, സ്വപ്ന രണ്ടാം പ്രതി; അന്തിമ കുറ്റപത്രം നൽകി ഇഡി
കൊച്ചി: ലൈഫ് മിഷൻ കേസില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം നൽകി. എം ശിവശങ്കറിനെ ഒന്നാം പ്രതിയും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയുമാക്കിയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ശിവശങ്കറിനെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വപ്ന സുരേഷിനെ ഉൾപ്പെടുത്തി കുറ്റപത്രം നൽകിയത്. കേസില്‍ സന്തോഷ് […]

ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിന്റെ ജാമ്യ ഹർജി തളളി
കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തളളി. നിലവിൽ കാക്കനാട് ജയിലിലാണ് ശിവശങ്കർ കഴിയുന്നത്. ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 15നാണ് ശിവശങ്കർ അറസ്റ്റിലാവുന്നത്. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റിൽ നടന്ന ചോദ്യം ചെയ്യലിനൊടുവിൽ ഡൽഹിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷമാണ് അറസ്റ്റുണ്ടായത്. […]

ലൈഫ് മിഷൻ അഴിമതിക്കേസ്; സന്തോഷ് ഈപ്പന് ജാമ്യം
കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ് ഈപ്പന് ജാമ്യം. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു. അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ് ഈപ്പന് കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ ഈ വാദങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കോടതി […]
Be the first to comment