മഴവിൽ ഫ്രീകിക്കുമായി മിശിഹ; 800 ഗോൾ തികച്ച് റെക്കോർഡ്, വീഡിയോ

പനാമയ്ക്ക് എതിരായ സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ താരമായി ലയണൽ മെസ്സി. മഴവിൽ ഫ്രീകിക്കുമായി ഒരിക്കൽ കൂടി ഇതിഹാസ താരം കളം നിറഞ്ഞതോടെ കരുത്തുറ്റ പനാമ പ്രതിരോധന നിരയ്ക്ക് ഏറെ നേരം പിടിച്ചു നിൽക്കാനായില്ല. കരിയറിൽ 800 ഗോളുകൾ എന്ന അപൂർവ നേട്ടവും ലയണൽ മെസ്സി സ്വന്തമാക്കി. തിങ്ങി നിറഞ്ഞ കാണികൾക്ക് മുന്നിൽ അവസാന നിമിഷം ഫ്രീകിക്ക് ഗോൾ നേടിയ മെസ്സി അവർക്ക് നൽകിയത് മറക്കാനാവാത്ത അനുഭവമായിരുന്നു. 

ലോകകപ്പ് ഫൈനലിൽ കളിച്ച അതേ ലൈനപ്പാണ് കോച്ച് ലയണൽ സ്‌കലോണി പനാമയ്ക്ക് എതിരെയും ഇറക്കിയത്. എന്നിരുന്നാലും, എതിരാളികളുടെ ശക്തമായ പ്രതിരോധം തകർക്കാൻ ലോക ചാമ്പ്യന്മാർ നന്നേ ബുദ്ധിമുട്ടി. ഒടുവിൽ 79-ാം മിനിറ്റിലാണ് പനാമയുടെ നിശ്ചയദാർഢ്യം തകർക്കാൻ അർജന്റീനയ്ക്ക് സാധിച്ചത്. തിയാഗോ അൽമാഡയാണ് സ്കോർ ചെയ്‌തത്‌.

മത്സരത്തിന്റെ 89-ാം മിനിറ്റിലാണ് അർജന്റീനയുടെ വിജയം ഉറപ്പിച്ച ഫ്രീകിക്ക് മെസ്സി തൊടുത്തുവിട്ടത്. തന്റെ കരിയറിലെ 800-ാം ഗോൾ നേടിയെടുത്ത മെസ്സിയ്ക്ക് ആരാധകർ ആർപ്പു വിളിച്ചതോടെ താരം കണ്ണീരണിഞ്ഞ കാഴ്‌ചയ്ക്കും ബ്യൂണസ് ഐറിസിലെ സ്‌റ്റേഡിയം സാക്ഷിയായി. 

Be the first to comment

Leave a Reply

Your email address will not be published.


*