‘ഫിഫ ദ് ബെസ്റ്റ്’ പുരസ്‌കാരം ലയണല്‍ മെസ്സിയ്ക്ക്

ആഗോള ഫുട്‌ബോൾ സംഘടനയായ ഫിഫയുടെ കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണൽ മെസി. കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസ്സി അംഗീകാരം സ്വന്തമാക്കിയത്. 

ഖത്തർ ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ്‌ മെസ്സിയെ മുന്നിലെത്തിച്ചത്‌. അർജന്റീനയെ ചാമ്പ്യൻമാരാക്കിയ ഈ മുപ്പത്തഞ്ചുകാരൻ ലോകകപ്പിന്റെ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ്‌ ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരം മെസ്സിയെ തേടിയെത്തുന്നത്. വേദിയിൽ എത്തുന്നത് ഒരു ബഹുമതിയാണെന്നും വിജയിക്കാൻ സാധിച്ചത് അതിലും മഹത്തരമാണെന്നും ചടങ്ങിൽ മെസി പറഞ്ഞു.

മികച്ച പുരുഷ പരിശീലകനുള്ള പുരസ്‌കാരം അർജന്റീന കോച്ച് ലയണൽ സ്‌കലോനിയും മികച്ച പുരുഷ ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസും (അർജന്റീന) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗോളിനുള്ള പുസ്‌കാസ്‌ അവാർഡ്‌ പോളണ്ടിന്റെ മാർസീൻ ഒലെക്‌സിക്ക്‌ ലഭിച്ചു. ഇംഗ്ലണ്ട്‌ കോച്ച്‌ സറീന വീഗ്‌മാനാണ്‌ മികച്ച വനിതാ ടീം പരിശീലക. മികച്ച ആരാധകർക്കുള്ള പുരസ്‌കാരം അർജന്റീനയ്‌ക്കാണ്‌. 

Be the first to comment

Leave a Reply

Your email address will not be published.


*