മാര്‍ച്ചില്‍ ഇന്ത്യയില്‍ ജനപ്രീതിയുള്ള നായിക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. തെന്നിന്ത്യയില്‍ നിന്നുള്ള നടിയായ സാമന്തയാണ് താരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എന്നതാണ് പ്രത്യേകത. ബോളിവുഡിനെ ഞെട്ടിച്ചാണ് സാമന്തയുടെ മുന്നേറ്റം. ആലിയ ഭട്ടിനെ രണ്ടാമതാക്കി പിന്തള്ളിയാണ് താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സാമന്തയെത്തിയത്.
ഫെബ്രുവരി മാസത്തില്‍ ജനപ്രീതിയില്‍ ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു ഒന്നാമത് ഉണ്ടായിരുന്നത്. മൂന്നാം സ്ഥാനം മുൻനിര നായിക താരമായ ദീപീക പദുക്കോണ്‍ മാര്‍ച്ചിലും നിലനിര്‍ത്തിയിട്ടുണ്ട്. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമയിലടക്കം നായികയായ ദീപിക പദുക്കോണിന് നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാൻ സാധിക്കാറുണ്ടെന്നതും അനുകൂലമായി. നാലാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ് താരങ്ങളുടെ പട്ടികയില്‍ ഉള്ളത് എന്നാണ് വ്യക്തമാകുന്നത്.
Ormax Stars India Loves: Most popular female film stars in India (Mar 2024) #OrmaxSIL pic.twitter.com/rwGN3LuBiF
— Ormax Media (@OrmaxMedia) April 21, 2024
ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങള്‍ ജനപ്രീതിയില്‍ കടുത്ത മത്സരം നടത്തുന്നുവെന്നതാണ് സിനിമാ ലോകത്ത് കാണാൻ സാധിക്കുന്നത്. ബോളിവുഡില്‍ നിരവധി തെന്നിന്ത്യൻ സിനിമാ താരങ്ങള്‍ നായികമാരാകുകയും വൻ ഹിറ്റുകള്‍ നേടുന്നുമുണ്ട്. രാജ്യമൊട്ടാകെ പ്രേക്ഷകരെ ആകര്‍ഷിക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് ആകുന്നുവെന്നതാണ് സമീപകാലത്ത് ബോക്സ് ഓഫീസ് കളക്ഷനില്‍ മുന്നിലെത്തുന്ന ഹിറ്റുകള്‍ വ്യക്തമാക്കുന്നു. ഭാഷാതിര്‍ത്തികള്‍ മറികടന്ന് നായികമാര്‍ ബോളിവുഡ് സിനിമകളിലടക്കം വൻ മുന്നേറ്റം നടത്തുന്നതെന്ന് വ്യക്തം.
കാജലിന് തൊട്ടുപിന്നില്‍ കത്രീന കൈഫാണ്. എന്നാല്‍ ആറാമത് വീണ്ടും തെന്നിന്ത്യൻ താരം രശ്‍മിക മന്ദാനയാണ് എന്നാണ് വ്യക്തമാകുന്നത്. ഏഴാമത് നയൻതാരയും തൊട്ടുപിന്നിലുള്ള നായിക താരമായി തൃഷയും സ്ഥാനം നേടിയത് തെന്നിന്ത്യൻ സിനിമയ്‍ക്ക് ആകെ അഭിമാനിക്കാവുന്ന വസ്‍തുതയാണ്. ഒമ്പതാം സ്ഥാനത്ത് മലയാളികളുടെ പ്രിയ താരം കീര്‍ത്തി സുരേഷിന് എത്താൻ സാധിച്ചപ്പോള്‍ പത്താമത് കൃതി സനോണാണ് ഉള്ളത്.
Be the first to comment