കോട്ടയം പരസ്പരം വായനക്കൂട്ടത്തിൻ്റെ സാഹിത്യസമ്മേളനം ഒക്ടോബർ 13 ന്

കോട്ടയം: പരസ്പരം വായനക്കൂട്ടത്തിൻ്റെയും അയ്മനം വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക് ലൈബ്രറിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാഹിത്യസമ്മേളനം 2024 ഒക്ടോബർ 13 ഉച്ചകഴിഞ്ഞ് 2 ന് ലൈബ്രറി ഹാളിൽ നടക്കും. കോട്ടയം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഷൈജു തെക്കുംചേരി ഉദ്ഘാടനം ചെയ്യും. ലൈബ്രറി വൈസ് പ്രസിഡൻ്റ് അഡ്വ. പി എസ് വിജയൻ അദ്ധ്യക്ഷത വഹിക്കും.

കവിതയുടെ രാഷ്ട്രീയം എന്ന വിഷയത്തിൽ പരസ്പരം വായനക്കൂട്ടം സബ് എഡിറ്ററും സാഹിത്യ നിരൂപകനുമായ ഉണ്ണികൃഷ്ണൻ അമ്പാടി മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ കവികളായ ഡോ.മുഹമ്മദ് സുധീർ, സഹീറ എം, സലിം കുളത്തിപ്പടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും.പരസ്പരം ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട്, ലൈബ്രറി ജോയിൻ്റ് സെക്രട്ടറി ഇ ആർ അപ്പുക്കുട്ടൻ നായർ, കവിയും കഥാകാരിയുമായ പി പി ശാന്തകുമാരി തുടങ്ങിയവർ പ്രസംഗിക്കും. തുടർന്നു നടക്കുന്ന കവിയരങ്ങിൽ ലൈബ്രറി കമ്മറ്റി അംഗം ജി പ്രസാദ്, കവി മോഹൻദാസ് ഗ്യാലക്സി എന്നിവർ മോഡറേറ്റർമാരാകും. പ്രമുഖ കവികൾക്കൊപ്പം വായനക്കൂട്ടം അംഗങ്ങളും കവിയരങ്ങിൽ പങ്കെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*