പാരാ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ തിളക്കവുമായി ലിറ്റിൽ പീപ്പിൾ

ഉയരങ്ങൾ കീഴടക്കാൻ തങ്ങൾക്ക് നിഷ്പ്രയാസം സാധിക്കുമെന്ന് വീണ്ടും വീണ്ടും തെളിച്ചിരിക്കുകയാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് അംഗങ്ങൾ. ഈ കഴിഞ്ഞ 26, 27 തിയ്യതികളിൽ തിരുവനന്തപുരത്തു വെച്ച് നടന്ന പാരാ അത്‌ലറ്റ് മീറ്റിൽ 37 മെഡൽ കരസ്ഥമാക്കിയ വിജയതിളക്കത്തിലാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്. ബാഡ്മിന്റൺ, പവർ ലിഫ്റ്റിങ്, അത്‌ലറ്റിക്സ് എന്നീ മൂന്ന് വിഭാഗങ്ങളിലെ മത്സരങ്ങളിൽ നിന്നുമാണ് 37 മെഡലുകൾ ലിറ്റിൽ പീപ്പിൾസ് സ്പോർട്സ് ക്ലബ് കരസ്ഥമാക്കിയത്.

കഴിഞ്ഞ വർഷം നടന്ന അത്ലറ്റിക് മീറ്റിൽ 24 മെഡലുകൾ നേടിയപ്പോൾ ഈ വർഷം ഇവരുടെ ആത്മവിശ്വാസവും മികച്ച പ്രകടനവും കൊണ്ട് 37 മെഡലുകളിലേക്കാണ് എത്തിച്ചത്. സ്പോർട്സിൽ ഒന്നും അല്ലാതിരുന്ന തങ്ങളെ ധൈര്യവും പ്രോത്സാഹനവും നൽകി ഇത്രത്തോളം എത്തിച്ചത് കോച്ച് റാഷിദ് എന്നാണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് അംഗങ്ങൾ പറയുന്നത്. സമൂഹത്തിന്റെ മുഖ്യധാരയിൽ മറ്റുള്ളവരെ പോലെ ലിറ്റിൽ പീപ്പിൾസ്‌നേയും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തലശ്ശേരി സ്വദേശി കെ .കെ. റാഷിദ് വളർത്തിയെടുത്ത ക്ലബ് ആണ് ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ്.

ഇനി നടക്കാൻ ഇരിക്കുന്ന നാഷണൽ പാരാ അത്‌ലറ്റിക് മീറ്റിലേക്ക് ലിറ്റിൽ പീപ്പിൾ തയ്യാറെടുക്കുകയാണെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്നും ലിറ്റിൽ പീപ്പിൾ സ്പോർട്സ് ക്ലബ് പ്രസിഡന്റ് ആകാശ് എസ്‌ മാധവൻ, വൈസ് പ്രസിഡന്റ് ബൈജു സി എസ്‌, ട്രഷറർ മുഹമ്മദ് റെഫ്സിൻ ടി.വി എന്നിവർ യെൻസ് ടൈംസ് ന്യൂസിനോട് പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*