ലോണ്‍ ആപ്പ് തട്ടിപ്പ്; പരാതി നല്‍കാന്‍ വാട്ട്സ്ആപ്പ് നമ്പറുമായി കേരള പോലീസ്

അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്ത് തട്ടിപ്പിനും ഭീഷണിയും നേരിടുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായ സാഹചര്യത്തില്‍ നേരിടാന്‍ നടപടിയുമായി കേരള പോലീസ്. ഇത്തരം സംഭവങ്ങളില്‍ ഇനിമുതല്‍ വാട്സ്ആപ്പ് വഴി പരാതി നല്‍കാം. തട്ടിപ്പിന് ഇരയായവർക്ക് 9497980900 എന്ന വാട്സാപ്പ് നമ്പറിലൂടെ 24 മണിക്കൂറും പരാതി അറിയിക്കാം.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങൾ ശേഖരിക്കും. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

അംഗീകൃതമല്ലാത്ത ലോൺ ആപ്പിന് എതിരെയുള്ള പോലീസ് പ്രചാരണ പ്രവർത്തനങ്ങളും പോലീസ് ശക്തമാക്കും. ജില്ലാ പോലീസ് മേധാവിമാർക്കാണ് പ്രചരണത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് ലോൺ ആപ്പുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നടപടികള്‍ ഒരുക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*