ലോൺ ആപ്പ് ഭീഷണി; വയനാട്ടിൽ ഗൃഹനാഥൻ മരിച്ചനിലയിൽ

മീനങ്ങാടി: അരിമുളയിൽ ഗൃഹനാഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചിറകോണത്ത് അജയരാജിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലോൺ ആപ്പ് ഭീഷണിയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ മരണകാരണം എന്തായിരുന്നുവെന്ന് ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ ഫോണിലേക്ക് അജയ് രാജിന്റെ മോർഫ് ചെയ്ത വ്യാജ ചിത്രങ്ങൾ എത്തുന്നത്. അതോട് കൂടിയാണ് എല്ലാവർക്കും സംശയമുണ്ടായത്. പിന്നീട് കുടുംബത്തിലെ ചിലർക്ക് കൂടി ഇത്തരത്തിൽ ചിത്രങ്ങൾ വന്നു എന്നുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോൾ ‘നല്ല തമാശ’ എന്നാണ് മറുപടിയായി ലഭിച്ചത്.

ലോൺ ആപ്പിൽ നിന്നും 5000 രൂപ വായ്പ എടുത്തു എന്നാണ് പ്രാഥമിക വിവരം. ഇയാളുടെ ഫോൺ മീനങ്ങാടി പൊലീസിന്റെ കസ്റ്റഡിയിലാണ്. പരിശോധന പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. കൂടാതെ ഇയാൾക്ക് മറ്റ് സാമ്പത്തിക ബാധ്യത കൂടി ഉണ്ടായിരുന്നു എന്നും സുഹൃത്തുക്കൾ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*