പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി; സർക്കാർ വാഗ്ദാനം പാലിക്കണം: കെ ജെ യു

ഏറ്റുമാനൂർ: പ്രാദേശിക പത്രപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തുമെന്ന സർക്കാർ വാഗ്ദാനം ഉടൻ നടപ്പിലാക്കണമെന്ന് കേരള ജേർണലിറ്റ്സ് യൂണിയൻ കോട്ടയം
ജില്ലാ പ്രവർത്തക യോഗം ആവശ്വപ്പെട്ടു.
ഏറ്റുമാനൂർ താരാ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ജി ഹരിദാസ് അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി കെ സി സ്മിജൻ മുഖ്യ പ്രഭാഷണം നടത്തി. ഐ ജെ യു ദേശീയ സമിതിയംഗം ബാബു തോമസ് ദേശീയ സമിതി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു.. ഐ ജെ യു ദേശീയ സമിതി അംഗം ആഷിക് മണിയംകുളം അംഗങ്ങൾക്കുള്ള പ്രസ് സ്റ്റിക്കർ വിതരണം നിർവ്വഹിച്ചു. കെ ജെ യു സംസ്ഥാന സെക്രട്ടറി മനോജ് പുളിവേലി, കെ ജെ യു സംസ്ഥാന വനിത കൺവീനർ ആശ കുട്ടപ്പൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷൈജു തെക്കുംചേരി പി ബി തമ്പി തുടങ്ങിയവർ പ്രസംഗിച്ചു. പി ഷൺമുഖൻ സ്വാഗതവും സുഭാഷ് ലാൽ നന്ദിയും പറഞ്ഞു.  കോട്ടയം ജില്ലാ പ്രസിഡൻ്റായി പി ബി തമ്പിയേയും സെക്രട്ടറിയായി രാജു കുടിലിനെയും തെരഞ്ഞെടുത്തു. ഏറ്റുമാനൂർ താര ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പ്രവർത്തകയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്., മറ്റു ഭാരവാഹികൾ: പി ജോൺസൺ,എ എസ് മനാഫ്, ജോസ് ചമ്പക്കര (വൈസ് പ്രസിഡൻ്റുമാർ) , സുഭാഷ് ലാൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ, അബ്ദുൾ സലാം (ജോയിൻ്റ് സെക്രട്ടറിമാർ), പി ഷൺമുഖൻ (ട്രഷറർ),എസ് ദയാൽ (മെമ്പർഷിപ് സ്ക്രൂട്ടണി കമ്മിറ്റി കൺവീനർ).

Be the first to comment

Leave a Reply

Your email address will not be published.


*