
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെയും ലക്ഷദ്വീപിലെയും ഉദ്യോഗസ്ഥരുടെ ശിൽപ്പ ശാല സംഘടിപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
ശനിയാഴ്ച തൃശൂരിലെ പീച്ചിയിൽ നടക്കുന്ന ശിൽപ്പശാലയിൽ കളക്ടർമാരും ഡെപ്യൂട്ടി കളക്ടർമാരും പങ്കെടുക്കും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളാണ് ശിൽപ്പശാലയിൽ ചർച്ച ചെയ്യുന്നത്. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെയും വി വി പാറ്റ് മെഷീനുകളിലും പരിശീലനം, ഓരോ ജില്ലകളിലുമുള്ള വോട്ടിങ് യന്ത്രങ്ങളെ സംബന്ധിച്ച വിലയിരുത്തൽ, അധികമായി വോട്ടിങ് യന്ത്രം ആവശ്യമായി വരുമോ, വോട്ടിങ് യന്ത്രങ്ങൾ വിതരണം ചെയ്യേണ്ടതിനുള്ള മുന്നൊരുക്കങ്ങൾ, ഇതിനായി ഉദ്യോഗസ്ഥരെ നിയോഗിക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദ്ദേശം പരിശോധിക്കാൻ സമിതി രൂപീകരിച്ച പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കങ്ങൾ ചർച്ചയാകുന്നത്. എന്നാൽ ഇത് സാധാരണ നടപടി മാത്രമാണെന്നാണ് തിരഞ്ഞടുപ്പ് കമ്മീഷന്റെ വിശദീകരണം.
Be the first to comment