ലോക്‌സഭാ തെരഞ്ഞെടുപ്പ്; തൃശൂർ ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് മുതൽ

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ തപാല്‍ വോട്ടെടുപ്പ് ഇന്ന് (ഏപ്രില്‍ 15) മുതല്‍ 24 വരെ നടക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. ഭിന്നശേഷിക്കാര്‍, 85 വയസ്സിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ എന്നീ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ആബ്‌സന്റീ വോട്ടര്‍മാര്‍ക്ക് ഇന്ന് (ഏപ്രില്‍ 15) മുതല്‍ 21 വരെ ഗൃഹസന്ദര്‍ശനം നടത്തി വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 21 മുതല്‍ 23 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ മുഖേന വോട്ട് രേഖപ്പെടുത്താം. പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 16, 17, 18, 20 തീയതികളില്‍ നിയോജകമണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളില്‍ തയ്യാറാക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിറെത്തി വോട്ട് ചെയ്യണം. മറ്റ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍/ പരിശീലന കേന്ദ്രത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയാത്ത പോളിങ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഏപ്രില്‍ 22 മുതല്‍ 24 വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററിലെത്തി വോട്ട് രേഖപ്പെടുത്താം.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*