
പാമ്പാടി : കോത്തല മണ്ണാത്തിപ്പാറ ഇറക്കത്തിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി റോഡിന് സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കാർത്തികേയൻ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9. 45നായിരുന്നു അപകടം.
കോട്ടയം വടവാതൂർ എംആർ എഫിൽ നിന്നും റബ്ബർ കയറ്റി കുമളി ഭാഗത്തേയ്ക്ക് പോയ നാഷണൽ പെർമിറ്റ് ലോറിയും കോട്ടയം ഭാഗത്തേയ്ക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
Be the first to comment