
കൊച്ചി: ലോട്ടറി തട്ടിപ്പ് കേസില്‍ സ്വത്ത് കണ്ടുകെട്ടിയ നടപടി ചോദ്യം ചെയ്ത് സാന്റിയാഗോ മാര്ട്ടിന് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സ്വത്ത് മരവിപ്പിച്ച ഇഡി നടപടിയുടെ രേഖകള്‍ ഹൈക്കോടതി പരിശോധിക്കണമെന്ന സാന്റിയാഗോ മാര്‍ട്ടിന്റെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇ ഡി നടപടികള്‍ അധികാര പരിധിക്ക് പുറത്തുള്ളതാണെന്ന വാദവും സിംഗിള്‍ ബെഞ്ച് തള്ളി.
സ്വത്ത് മരവിപ്പിച്ച നടപടിക്കെതിരെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ച നടപടി നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കള്ളപ്പണ നിരോധന നിയമം അനുസരിച്ച് ത്രിതല സമിതി നിലവിലുണ്ട്. ഈ സംവിധാനത്തെ മറികടന്ന് നേരിട്ട് ഹൈക്കോടതിയെ സമീപിച്ചത് നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണെന്ന ഇഡിയുടെ വാദം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു.
2016 മാര്‍ച്ച് മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലത്ത് ആറ് തവണയായി 910 കോടി രൂപ മൂല്യമുള്ള സ്വത്താണ് ഇഡി കണ്ടുകെട്ടിയത്.
Be the first to comment