
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.
ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.
Be the first to comment