എം.ബി. രാജേഷ് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിലേക്ക്

തിരുവനന്തപുരം. സ്പീക്കര്‍ പദവി രാജി വെച്ച എംബി രാജേഷ്  പിണറായി വിജയന്‍ മന്ത്രിസഭയിലെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പതിനൊന്ന് മണിക്ക് രാജ്ഭവനിൽ വച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദൻ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യവും വേദിയിലുണ്ടായിരുന്നു.

എം.വി ഗോവിന്ദന്‍ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ് വകുപ്പുകൾ തന്നെയാകും രാജേഷും കൈകാര്യം ചെയ്യുക എന്നാണ് സൂചന. മുഖ്യമന്ത്രിയാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. 

മന്ത്രിമാര്‍, സിപിഎം നേതാക്കള്‍, ഘടകക്ഷി നേതാക്കള്‍, എംബി രാജേഷിന്‍റെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. ഗവര്‍ണറുടെ ചായസല്‍ക്കാരത്തിന് ശേഷം  ഓഫീസിലെത്തി എം.ബി രാജേഷ് ചുമതല ഏറ്റെടുക്കും.

Be the first to comment

Leave a Reply

Your email address will not be published.


*