
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് അധ്വാനഭാരം കുറക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എ ഐ വഴി വരുമാനം കൂട്ടാൻ സാധിക്കും. ശാസ്ത്ര സാങ്കേതിക വിദ്യകൾ ലോകത്തിന് ഉൾക്കൊള്ളാൻ കഴിയണം.
ഊരാളുങ്കൽ സൊസൈറ്റിയുടെ നൂറാം വാർഷികാഘോഷ കുടുംബസംഗമ പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തൊഴിലാളികൾ തന്നെ മുതലാളിമാരായ ഊരാളുങ്കൽ പോലെയുള്ള സംരഭങ്ങളിൽ AI തൊഴിലാളികൾക്ക് സഹായകരമാകും.
എന്നാൽ ഉത്പാദന ഉപാധികൾ സ്വകാര്യ ഉടമസ്ഥതയിൽ ആകുമ്പോൾ മുതലാളിമാർ പിന്നെയും മുതലാളിമാർ ആകും. ഊരാളുങ്കൽ ലേബർ സൊസൈറ്റി എ.ഐ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
എഐ തൊഴിൽ കൂടി ഉൾച്ചേർത്താണ് ഈ മഹത്തായ സഹകരണ പ്രസ്ഥാനം മുന്നേറുന്നത്. എന്നാൽ എ ഐ പോലുള്ള ഉത്പാദന ഉപാദികൾ സ്വകാര്യ ഉടമസ്ഥതയിൽ വരുമ്പോൾ വളർച്ച സമ്പന്നരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നു.
ദരിദ്രർ കൂടുതൽ ദരിദ്രരാകും. എന്നാൽ ഊരാളുങ്കൽ പോലുള്ള സഹകരണ പ്രസ്ഥാനങ്ങൾ ഉപയോഗിക്കുമ്പോൾ ഉടമ തൊഴിലാളിയും സഹകരണ മേഖലയുമാണ്. അത്തരത്തിൽ സാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശശി തരൂർ വിഷയത്തിൽ അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ശരിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫും സിപിഐഎമ്മും പറയുന്ന കാര്യമാണ് തരൂർ പറഞ്ഞത്. കൃത്യമായ നിലപാട് സ്വീകരിക്കാൻ കഴിയുന്ന നേതാവാണ് തരൂർ. അദ്ദേഹത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
ovi
Be the first to comment