
കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്‍ന സുരേഷിന് ജാമ്യം. തളിപ്പറമ്പ് മജിസിട്രേറ്റ് കോടതിയാണ് ജാമ്യം നൽകിയത്. കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം എടുത്തിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വർണക്കടത്ത് ആരോപണങ്ങളിൽ നിന്ന് പിൻവാങ്ങാൻ വിജേഷ് പിള്ള മുഖേന എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിനെതിരെയാണ് കേസ് നൽകിയത്. അതേസമയം എം.വി ഗോവിന്ദനെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സ്വപ്‍ന സുരേഷ് പറഞ്ഞു.
Be the first to comment