എംആധാര്‍ ആപ്പ്; കുടുംബത്തിന്റെ മുഴുവന്‍ ‘ആധാറും’ ഒരു കുടക്കീഴില്‍

ന്യൂഡൽഹി: ആധാർ വിവരങ്ങൾ എളുപ്പം ലഭിക്കുന്നതിന് കുടുംബാംഗങ്ങളുടെ പ്രൊഫൈലുകളും എം ആധാർ ആപ്പിൽ ചേർക്കാവുന്നതാണ്. കുടുംബാംഗങ്ങളുടെ എല്ലാ വിവരങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നത് വഴി അവശ്യഘട്ടങ്ങളിൽ ഉപയോക്താവിന് ഇത് എളുപ്പം പ്രയോജനപ്പെടുത്താൻ കഴിയും.

എംആധാർ ആപ്പിൽ കുടുംബാംഗങ്ങളുടെ പ്രൊഫൈലുകൾ ചേർക്കുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: ആധാറുമായി മൊബൈൽ നമ്പറിനെ ബന്ധിപ്പിച്ചിരിക്കുന്ന രജിസ്റ്റേർഡ് അംഗത്തിന് മാത്രമേ കുടുംബാംഗങ്ങളെ എംആധാർ ആപ്പിൽ ചേർക്കാൻ സാധിക്കൂ. കുടുംബാംഗത്തിന്റെ മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിച്ചിരിക്കണം.

എംആധാർ ആപ്പിൽ കുടുംബാംഗങ്ങളുടെ പ്രൊഫൈലുകൾ ചേർക്കുന്ന വിധം:

1.ആദ്യം എംആധാർ ആപ്പ് തുറക്കുക
2.ആഡ് പ്രൊഫൈൽ തെരഞ്ഞെടുക്കുക
3. കുടുംബാംഗങ്ങളുടെ ആധാർ നമ്പർ നൽകുക
4. വിശദാംശങ്ങൾ വെരിഫൈ ചെയ്ത ശേഷം വ്യവസ്ഥകൾ അംഗീകരിച്ച് മുന്നോട്ടുപോകുക
5. കുടുംബാംഗത്തിന്റെ രജിസ്റ്റേർഡ് മൊബൈലിലേക്ക് വരുന്ന ഒടിപി നൽകുക

6. ഒടിപി നൽകി വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ പ്രൊഫൈൽ ചേർക്കുന്ന നടപടികൾ അന്തിമമാകും
7. ഒരേ സമയം ഒരാളുടെ എംആധാർ ആപ്പിൽ അഞ്ചു കുടുംബാംഗങ്ങളെ വരെ മാത്രമേ ചേർക്കാൻ സാധിക്കൂ
8.കുടുംബാംഗങ്ങളെ എംആധാർ ആപ്പിൽ ചേർത്താൽ അവശ്യഘട്ടത്തിൽ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ഉപയോഗിക്കാവുന്നതാണ്. ഇ-കെവൈസി ഡൗൺലോഡ് ചെയ്യാനും ആധാർ ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും മറ്റു ഫീച്ചറുകൾ പ്രയോജനപ്പെടുത്താനും സാധിക്കും. ഉപയോക്താവിന്റെ പിൻ ഉപയോഗിച്ച് തന്നെ കുടുംബാംഗങ്ങൾക്ക് അനുവദിച്ചിട്ടുള്ള മറ്റു ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധമാണ് ക്രമീകരണം.

Be the first to comment

Leave a Reply

Your email address will not be published.


*