മാക്ട ലെജന്റ് ഓണർ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

മാക്ട ലെജൻ്റ് ഓണർ  പുരസ്കാരം പ്രഖ്യാപിച്ചു. ചലച്ചിത്രകാരനായ ശ്രീകുമാരൻ തമ്പിക്കാണ് ഇത്തവണത്തെ പുരസ്കാരം. ചലച്ചിത്ര രംഗത്തെ സമുന്നത പ്രതിഭകളെ ആദരിക്കുന്നതിനായി മൂന്നു വർഷത്തിലൊരിക്കൽ നൽകുന്ന അവാർഡ് ഒരു ലക്ഷം രൂപയും പ്രശംസാപത്രവും ശില്പവും അടങ്ങുന്നതാണ്.

സംവിധായകൻ സിബി മലയിൽ ചെയർമാനും തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, സംഗീത സംവിധായകൻ വിദ്യാധരൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്. എറണാകുളം ആശിർഭവനിൽ വെച്ച നടന്ന മാക്ടയുടെ വാർഷിക പൊതുയോഗത്തിൽ ജൂറി ചെയർമാൻ സിബി മലയിലാണ് പുരസ്കാരപ്രഖ്യാപനം നടത്തിയത്.

സെപ്തംബർ ആദ്യവാരം കൊച്ചിയിൽ വെച്ച് നടക്കുന്ന മാക്ട മുപ്പതാം വാർഷിക ആഘോഷച്ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*